വി​ദേ​ശ​ത്തുനിന്ന് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം മാ​റി എ​ത്തി​ച്ചു
Thursday, March 21, 2019 10:54 AM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്തു മ​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം മാ​റി എ​ത്തി​ച്ചു. കു​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി റ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മാ​റി​യ​ത്. സൗ​ദി​യി​ൽ​വ​ച്ചാ​ണ് റ​ഫീ​ഖ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം മാ​റി​യ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ശ്രീ​ല​ങ്ക​ൻ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മാ​റി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഈ ​മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മൃ​ത​ദേ​ഹം മാ​റി​യ​താ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സൗ​ദി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു റ​ഫീ​ഖ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.