ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്: ക​ള​ക്ട​ർ ച​ർ​ച്ചയ്​ക്ക് വി​ളി​ച്ചു
Thursday, March 21, 2019 9:45 AM IST
കാ​യം​കു​ളം: ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം അ​ക​ത്തു​ക​യ​റി പ്രാ​ർ​ത്ഥ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഇ​ന്നും തു​ട​രു​ക​യാ​ണ്. സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും പ​ള്ളി​ക്ക് സ​മീ​പ​ത്തെ കെ​പി റോ​ഡി​ന് സ​മീ​പ​മാ​ണ് പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി പ്രാ​ർ​ത്ഥ​നാ യ​ജ്ഞ​വു​മാ​യി നി​ല​യു​റ​പ്പി​ച്ചി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തെ ഇ​ന്ന് ച​ർ​ച്ച​ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് പൂ​ട്ടി​യി​ട്ടി​രു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ഗേ​റ്റ് ത​ള്ളി തു​റ​ന്ന് പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ത്.

സു​പ്രീം​കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തു ചൂ​ണ്ടി​ക്കാ​ട്ടി ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ് ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ള്ളി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ചു പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ത്. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സും പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി​യി​രു​ന്നു.

പ​ള്ളി​ക്കു​ള്ളി​ൽ ക​യ​റി​യ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം യാ​ക്കോ​ബാ​യ വി​ഭാ​ഗം സ്ഥാ​പി​ച്ച ചി​ത്ര​ങ്ങ​ളും കൊ​ടി​ക​ളും നീ​ക്കി. പി​ന്നീ​ട് ഇ​വ ക​ത്തി​ച്ചു. ഇ​തോ​ടെ​യാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു ക​ണ്ടാ​ല​റി​യാ​വു​ന്ന അ​മ്പ​തോ​ളം വ​രു​ന്ന ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും പേ​രി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

യാ​ക്കോ​ബാ​യ ന​ട​ത്തു​ന്ന പ്രാ​ർ​ത്ഥ​നാ​യ​ജ്ഞ​ത്തി​ൽ തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, നി​ര​ണം ഭ​ദ്രാ​സ​ന സ​ഹാ​യ​മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്, കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​ത്തി​യോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഇ​ന്ന് കൂ​ടു​ത​ൽ ബി​ഷ​പ്പു​മാ​രും സ​ഭാ നേ​താ​ക്ക​ന്മാ​രും വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​ചേ​രു​മെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി തേ​ടി കാ​ത്തി​രി​ക്കെ പ​ള്ളി​യി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ​ന്നും യാ​ക്കോ​ബ​യ വി​ഭാ​ഗം പ​റ​ഞ്ഞു.

പ​ള്ളി​യും പൂ​ജാ​സാ​ധ​ന​ങ്ങ​ളും ചി​ത്ര​ങ്ങ​ളും കൊ​ടി​ക​ളും ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പ​ള്ളി​യി​ൽ ക​യ​റാ​നു​ള്ള അ​വ​കാ​ശം നി​ല​നി​ർ​ത്തി ഉ​ണ്ടാ​യ ഉ​ത്ത​ര​വ് പ്ര​കാ​രം പ​ള്ളി ഭ​ര​ണ​സ​മി​തി​ക്കു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.