പാ​ർ​ട്ടി ഓ​ഫീ​സി​ൽ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി; ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം
Thursday, March 21, 2019 9:20 AM IST
പാ​ല​ക്കാ​ട്: സി​പി​എം ഓ​ഫീ​സി​ൽ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​വ​ച്ച് യു​വ​ജ​ന​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ണ്ണൂ​രി​ൽ ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ യു​വ​തി പീ​ഡ​നം സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. കോള​ജി​ൽ പ​ഠി​ക്കു​ന്ന​തി​നി​ടെ മാ​ഗ​സി​ൻ ത​യാ​റാ​ക്ക​ൽ ച​ർ​ച്ച​ക്ക് പാ​ർ​ട്ടി ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് യു​വ​തി​ വെളിപ്പെടുത്തിയത്.

അ​തേ​സ​മ​യം, യു​വ​തി​യു​ടെ പ​രാ​തി അ​വി​ശ്വ​സ​നീ​യ​മെ​ന്ന് സി​പി​എം ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ യു​വാ​വി​ന് പാ​ർ​ട്ടി​യു​മാ​യി യാ​തോ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടു​ള്ള ആ​രോ​പ​ണം മാ​ത്ര​മാ​ണി​തെ​ന്നും ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബി. സു​ഭാ​ഷ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.