കാ​മ​റൂ​ണി​ൽ വി​ദ്യാ​ർ​ഥി ഫു​ട്ബോ​ൾ ടീ​മി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Thursday, March 21, 2019 8:00 AM IST
ആം​ഗ്ലോ​ഫോ​ൺ: മ​ധ്യ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കാ​മ​റൂ​ണി​ൽ വി​ദ്യാ​ർ​ഥി ഫു​ട്ബോ​ൾ ടീം ​അം​ഗ​ങ്ങ​ളെ ആ‍​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ആം​ഗ്ലോ​ഫോ​ൺ മേ​ഖ​ല​യി​ൽ പ്ര​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ബു​വാ സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ലെ 15 അം​ഗ​ങ്ങ​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്ത​വേ ആ‍​യു​ധ​ധാ​രി​ക​ൾ എ​ല്ലാ​വ​രെ​യും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ചൊ​വ്വാ​ഴ്ച്ച ബാ​ൻ​മെ​ൻ​ഡ​യി​ൽ നി​ന്ന് ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ എ​മ്മാ​നു​വേ​ൽ ഡും​ബെ​യേ​യും ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത​ദി​വ​സ​മാ​ണ് വി​ദ്യാ​ർ​ഥി ടീ​മി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ആ​രും ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് യോം​ഗ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി വ​ക്താ​വ് അ​റി​യി​ച്ചു.

ഇം​ഗ്ലീ​ഷ് ഭാ​ഷ സം​സാ​രി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ര്‍​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള മേ​ഖ​ല​യാ​യാ​ണ് ആം​ഗ്ലോ​ഫോ​ൺ. രാ​ജ്യ​ത്ത് ഫ്ര​ഞ്ച് സം​സാ​രി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​ണ് ഭൂ​രി​പ​ക്ഷം. ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​വ​രെ ഫ്ര​ഞ്ച് ഭൂ​രി​പ​ക്ഷ സ​ര്‍​ക്കാ​ര്‍ പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ആം​ഗ്ലോ​ഫോ​ൺ വി​ഘ​ട​ന​വാ​ദി​ക​ളും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ‌ നി​ര​വ​ധി ത​വ​ണ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.