മോ​ദി​യു​ടെ അ​റ​സ്റ്റി​ൽ കേ​ന്ദ്ര​ത്തി​നു ക്രെ​ഡി​റ്റി​ല്ലെ​ന്ന് മ​മ​ത
Thursday, March 21, 2019 7:49 AM IST
കോ​ൽ​ക്ക​ത്ത: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്നു പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന്‍റെ ക്രെ​ഡി​റ്റ് ബി​ജെ​പി സ​ർ​ക്കാ​രി​ന​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മോ​ദി​യെ പി​ടി​കൂ​ടി​യ​തി​ന്‍റെ അം​ഗീ​കാ​രം ല​ണ്ട​ൻ ടെ​ലി​ഗ്രാ​ഫി​ന്‍റെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ള്ള​താ​ണ്. അ​ദ്ദേ​ഹ​മാ​ണ് മോ​ദി​യെ ലോ​ക​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്- അ​വ​ർ പ​റ​ഞ്ഞു.

ഇ​തു​പോ​ലു​ള്ള നി​ര​വ​ധി സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി പു​റ​ത്തി​റ​ക്കു​മെ​ന്നും അ​വ​ർ പ​രി​ഹ​സി​ച്ചു. നി​ങ്ങ​ൾ നീ​ര​വ് മോ​ദി​ക്കു​വേ​ണ്ടി​യു​ള്ള സ്ട്രേ​ക്ക് ക​ണ്ടി​രു​ന്ന​ല്ലോ. ഇ​തേ​പോ​ലെ ര​ണ്ടോ​മൂ​ന്നു സ്ട്രൈ​ക്കു​ക​ൾ ഉ​ണ്ടാ​കും. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​പോ​ലെ​യാ​ണ് ഇ​തെ​ല്ലാം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്രം ബോ​ധ​പൂ​ർ​വം ഇ​ത്ത​രം​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നു വി​ശ്വാ​സ്യ​ത ഇ​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ലാ​ഹ​ര​ണ​പ്പെ​ട്ട​താ​യി താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​താ​ണ്. കാ​ലാ​ഹ​ര​ണ​പ്പെ​ട്ട​വ​രു​ടെ മ​രു​ന്ന് ആ​വ​ശ്യ​മി​ല്ല. ന​മ്മ​ൾ കാ​ലാ​ഹ​ര​ണ​പ്പെ​ട്ട മ​രു​ന്നു​ക​ൾ ഒ​രി​ക്ക​ലും വാ​ങ്ങ​രു​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.