ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ റൂ​മി​ൽ പ​ന്ത് എ​ടു​ക്കാ​ൻ ക​യ​റി​യ മൂ​ന്നു കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു
Thursday, March 21, 2019 7:27 AM IST
ന്യൂ​ഡ​ൽ​ഹി: ഗ്രെ​യ്റ്റ​ർ നോ​യി​ഡ​യി​ൽ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ റൂ​മി​ൽ പ​ന്ത് അ​ന്വേ​ഷി​ച്ച് ക​യ​റി​യ മൂ​ന്നു കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. വ​ഴി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ റൂ​മി​ൽ വീ​ണ പ​ന്ത് എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കു​ട്ടി​ക​ൾ മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ ഉ​ട​നെ സ്ഫോ​ട​നം ഉ​ണ്ടാ​യി. കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ​നി​ന്നും പു​റ​ത്തേ​ക്ക് ര​ക്ഷ​പെ​ടാ​നാ​യി​ല്ല.

റി​ങ്കു (13), ഗോ​ലു (8), സാ​ജ​ർ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ട്രാ​ൻ​സ്ഫോ​ർ​മ​ർ ശ​രി​യാ​യ​ല്ല പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് സ​മീ​പ​വാ​സി പ​റ​യു​ന്നു. ഇ​തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ക​യോ സു​ര​ക്ഷ​യ്ക്കാ​യി ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി പ​റ​ഞ്ഞു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.