നെ​ത​ർ​ല​ൻ​ഡ്സി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ തു​ർ​ക്കി വം​ശ​ജ​ൻ പി​ടി​യി​ൽ
Tuesday, March 19, 2019 7:06 AM IST
യു​ട്രെ​ക്റ്റ്(​നെ​ത​ർ​ല​ൻ​ഡ്സ്): നെ​ത​ർ​ല​ൻ​ഡ്സി​ലെ യൂ​ട്രെ​ക്റ്റ് ന​ഗ​ര​ത്തി​ൽ ട്രാ​മി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ അക്രമി പി​ടി​യി​ൽ. തു​ർ​ക്കി വം​ശ​ജ​നാ​യ ഗോ​ക്മെ​ൻ ടാ​നി​സ് (37) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ ഫോ​ട്ടോ പോ​ലീ​സ് നേ​ര​ത്തേ പു​റ​ത്തു​വി​ട്ടി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​തേ​സ​മ​യം, കു​ടും​ബ​പ്ര​ശ്ന​മാ​ണ് വെ​ടി​വ​യ്പി​നു കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ട്രാ​മി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ൾ വെ​ടി​യു​തി​ർ​ത്ത​ത്.

ട്രാ​മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ന്യൂ​സി​ല​ൻ​ഡി​ലെ മോ​സ്കു​ക​ളി​ൽ അ​ന്പ​തു പേ​രെ കു​ടി​യേ​റ്റ​വി​രു​ദ്ധ​നാ​യ വെ​ള്ള​ക്കാ​ര​ൻ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​നു മൂ​ന്നു​ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഡ​ച്ച് ന​ഗ​ര​ത്തി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.