പ​ക​ര​ക്കാ​ര​നാ​കാ​നി​ല്ല; ബെ​യ്ൽ റ​യ​ൽ വി​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്നു
Friday, March 15, 2019 3:58 AM IST
മാ​ഡ്രി​ഡ്: സി​ന​ദി​ൻ സി​ദാ​ന്‍റെ ര​ണ്ടാം വ​ര​വ് റ​യ​ൽ മാ​ഡ്രി​ഡി​ന് ന​ല്ല​കാ​ലം സ​മ്മാ​നി​ച്ചേ​ക്കു​മെ​ങ്കി​ലും സീ​നി​യ​ർ താ​ര​ങ്ങ​ൾ പ​ല​ർ​ക്കും ക​ഷ്ട​കാ​ല​മാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. റ​യ​ൽ സൂ​പ്പ​ർ താ​രം ഗ​രേ​ത് ബെ​യ്‌​ൽ‌ സി​ദാ​ന്‍റെ വ​ര​വോ​ടെ ടീം ​വി​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. ബെ​യ്‌​ലി​ന്‍റെ ഏ​ജ​ന്‍റ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

റ​യ​ലു​മാ​യു​ള്ള എ​ല്ലാ ക​രാ​റും അ​വ​സാ​നി​പ്പി​ക്കാ​ൻ ബെ​യ്‌​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഏ​ജ​ന്‍റ് ജൊ​നാ​ഥ​ൻ ബ​ർ​നെ​റ്റ് പ​റ​ഞ്ഞു. ഫ്ര​ഞ്ച് പ​രി​ശീ​ല​ക​ന്‍റെ വ​ര​വ് ബെ​യ്‌​ലി​നു മോ​ശം വാ​ർ​ത്ത​യാ​ണെ​ന്നാ​ണ് സ്പാ​നി​ഷ് ഫു​ട്ബോ​ൾ വി​ദ​ഗ്ധ​രും പ​റ​യു​ന്ന​ത്. കാ​ര​ണം അ​ദ്ദേ​ഹം ബെ​യ്‌​ലു​മൊ​ത്ത് ജോ​ലി​ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ‍​യു​ന്നു. ഗാ​ര​ത് ബെ​യ്‌​ലി​നെ നേ​ര​ത്തെ ഒ​ഴി​വാ​ക്കാ​ൻ സി​ദാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ര​വി​ൽ അ​തു സാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​ത്.

സി​ദാ​ന്‍റെ കീ​ഴി​ൽ പ​ല​പ്പോ​ഴും പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ലാ​യി​രു​ന്നു ബെ​യ്‌​ലി​നു സ്ഥാ​നം. സി​ദാ​ൻ പു​റ​ത്തു​പോ​യ​തി​നു ശേ​ഷ​വും ഇ​ത് തു​ട​ർ​ന്നു. ക്രി​സ്റ്റ്യാ​നോ ടീം ​വി​ട്ടി​ട്ടും ഇ​തി​നു മാ​റ്റം ഉ​ണ്ടാ​യി​ല്ല. സി​ദാ​ന്‍റെ ര​ണ്ടാം വ​ര​വി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ൾ പ​ല​രും റ​യ​ലി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ റ​യ​ലി​ന്‍റെ സീ​നി​യ​ർ താ​ര​ങ്ങ​ൾ പ​ല​രും പു​റ​ത്തു​പോ​കേ​ണ്ടി​വ​രും. ബെ​യ്‌​ലി​നൊ​പ്പം മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ലൂ​ക്ക മോ​ഡ്രി​ച്ച്, മു​പ്പ​ത്തൊ​ന്നു തി​ക​യു​ന്ന മാ​ഴ്സ​ലോ, ടോ​ണി ക്രൂ​സ്, ക​രിം ബെ​ൻ​സെ​മ തു​ട​ങ്ങി​യ​വ​രെ​യും ഒ​ഴി​വാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം 393 കോ​ടി രൂ​പ മു​ട​ക്കി ബ്ര​സീ​ൽ ഡി​ഫ​ൻ​ഡ​ർ എ​ഡ​ർ മി​ലി​റ്റാ​വോ​യെ സി​ദാ​ൻ റ​യ​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. പോ​ർ​ച്ചു​ഗീ​സ് ക്ല​ബ്ബാ​യ എ​ഫ്സി പോ​ർ​ട്ടോ​യി​ൽ​നി​ന്നാ​ണ് മി​ലി​റ്റാ​വോ​യെ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​റ് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. അ​ടു​ത്ത സീ​സ​ണ്‍ മു​ത​ലാ​ണ് ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ മി​ലി​റ്റാ​വോ റ​യ​ലി​ൽ ചേ​രു​ക.

ബാ​ഴ്സ​യി​ൽ​നി​ന്ന് റി​ക്കാ​ർ​ഡ് ട്രാ​ൻ​സ്ഫ​ർ തു​ക​യ്ക്ക് പി​എ​സ്ജി​യി​ലെ​ത്തി​യ ബ്ര​സീ​ൽ താ​രം നെ​യ്മ​ർ, പി​എ​സ്ജി​യു​ടെ യു​വ സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ പ്പെ, ​ചെ​ൽ​സി​യു​ടെ ഏ​ഡ​ൻ അ​സാ​ർ​ഡ്, ലി​വ​ർ​പൂ​ളി​ന്‍റെ സാ​ഡി​യൊ മാ​നെ, ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ണ്‍ തു​ട​ങ്ങി​യ​വ​രെ സ്വ​ന്ത​മാ​ക്കാ​ൻ സി​ദാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന താ​യാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.