മും​ബൈ​യി​ൽ ന​ട​പ്പാ​ലം ത​ക​ർ​ന്ന് മൂന്ന് പേർ മരിച്ചു
Thursday, March 14, 2019 8:34 PM IST
മും​ബൈ: ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ ടെ​ർ​മി​ന​ലിനു സമീപം ന​ട​പ്പാ​ലം ത​ക​ർ​ന്ന് മൂന്ന് പേർ മരിച്ചു. 34 പേർക്കു പരിക്കേറ്റു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നും അധികൃതർ പറഞ്ഞു.

റെയിൽവേ സ്റ്റേഷനിലെ ഒ​ന്നാം പ്ലാ​റ്റ്ഫോ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.