2024ലും ​മോ​ദി​യെ ആ​ർ​ക്കും താ​ഴെ ഇ​റ​ക്കാ​നാ​വി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, March 14, 2019 8:19 PM IST
തി​രു​വ​ന​ന്ത​പു​രം: 2019ൽ ​മാ​ത്ര​മ​ല്ല ചു​രു​ങ്ങി​യ​ത് 2024ലും ​മോ​ദി​യെ ആ​ർ​ക്കും താ​ഴെ ഇ​റ​ക്കാ​നാ​വി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ടോം ​വ​ട​ക്ക​നെ സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ൽ വ​ന്ന ദി​വ​സം ത​ന്നെ ടോം ​വ​ട​ക്ക​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് ന​ന്നാ​യി. കോ​ൺ​ഗ്ര‌​സി​ന്‍റെ പി​ആ​ർ ഏ​ജ​ൻ​സി​ക​ളാ​യി കേ​ര​ള​ത്തി​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് തി​രി​ച്ചു​വ​രു​മെ​ന്ന ഒ​രു പ്ര​തീ​തി സൃ​ഷ്ടി​ക്കാ​ൻ വൃ​ഥാ​വേ​ല ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​വ​ര​വെ​ന്ന​തും പ്ര​സ​ക്ത​മാ​ണെ​ന്ന് സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.