ഭാ​ര്യ​യു​ടെ യോ​ർ​ക്ക​റി​ൽ മി​ഡി​ൽ സ്റ്റം​പ് ത​ക​ർ​ന്ന് ഷാ​മി; ലോ​ക​ക​പ്പ് ഭാ​വി തു​ലാ​സി​ൽ
Thursday, March 14, 2019 8:00 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷാ​മി​ക്കെ​തി​രേ പോ​ലീ​സ് കു​റ്റ​പ​ത്രം. ഭാ​ര്യ ന​ൽ​കി​യ സ്ത്രീ​ധ​ന-​ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ കോ​ൽ​ക്ക​ത്ത പോ​ലീ​സാ​ണ് ഷാ​മി​ക്കെ​തി​രേ അ​ലി​പു​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 488 എ, 354 ​എ വ​കു​പ്പു​ക​ളാ​ണ് ഷാ​മി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഷാ​മി​ക്കെ​തി​രേ ഗാ​ർ​ഹി​ക പീ​ഡ​നം ആ​രോ​പി​ച്ച് ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ നേ​ര​ത്തെ, അ​ലി​പു​ർ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഏ​ഴു ല​ക്ഷം രൂ​പ വീ​തം മാ​സം​തോ​റും ഷാ​മി​യി​ൽ​നി​ന്നു വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് ഹ​സി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ച കോ​ട​തി 80,000 രൂ​പ വീ​തം മ​ക​ൾ​ക്കു ന​ൽ​കാ​ൻ വി​ധി​ച്ചി​രു​ന്നു.

ഐ​സി​സി ലോ​ക​ക​പ്പ് അ​ടു​ത്തി​രി​ക്കെ കു​റ്റ​പ​ത്രം ചു​മ​ത്തി​യ​തു ഷാ​മി​ക്കു വ​ൻ തി​രി​ച്ച​ടി​യാ​കും. ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള പേ​സ് ബൗ​ള​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് ഷാ​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.