"​മ​ൻ കി ​ബാ​ത്ത​ല്ല, ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കൂ’; മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ചു രാ​ഹു​ൽ
Thursday, March 14, 2019 7:37 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​ള്ള റാ​ലി​യി​ൽ ബി​ജെ​പി​ക്കും സി​പി​എ​മ്മി​നു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കോ​ഴി​ക്കോ​ട്ട് ജ​ന​മ​ഹാ​റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഹു​ൽ ഇ​രു പാ​ർ​ട്ടി​ക​ൾ​ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ മ​ന​സി​ലു​ള്ള​ത് പ​റ​യു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ രാ​ഹു​ൽ, അ​ദ്ദേ​ഹം ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​ൻ ത​യ​റാ​കു​ന്നി​ല്ലെ​ന്നു കു​റ്റ​പ്പെ​ടു​ത്തി. അ​ക്ര​മ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​മാ​മെ​ന്നു ക​രു​തു​ന്ന സി​പി​എം പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പൊ​ള്ള​ത്ത​രം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

മ​ൻ കി ​ബാ​ത്ത് പ​റ​യു​ക​യ​ല്ല പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജോ​ലി. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം​കൂ​ടി കേ​ൾ​ക്ക​ണം. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം കേ​ട്ട​ത് ഒ​രാ​ളു​ടെ മാ​ത്രം ശ​ബ്ദ​മാ​ണ്. മ​ന്ത്രി​മാ​രോ​ടോ സ്ഥാ​പ​ന​ങ്ങ​ളോ​ടോ ജ​ന​ങ്ങ​ളോ​ടോ അ​ദ്ദേ​ഹം ഒ​ന്നും ആ​ലോ​ചി​ക്കു​ന്നി​ല്ല. ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളെ മോ​ദി ത​ക​ർ​ത്തു ക​ള​ഞ്ഞു. 45 കൊ​ല്ല​ത്തി​നി​ട​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ലി​ല്ലി​യാ​യ്മ രാ​ജ്യ​ത്തു​ണ്ടാ​യി- രാ​ഹു​ൽ പ​റ​ഞ്ഞു.

മോ​ദി​ക്ക് അ​നി​ൽ അം​ബാ​നി​യോ​ടു മാ​ത്ര​മാ​ണു സ്നേ​ഹം. പു​ൽ​വാ​മ​യി​ൽ ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി സി​നി​മ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു. അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ ആ​റു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ദ്ദേ​ഹം അ​ദാ​നി​ക്കു കൊ​ടു​ത്തു ക​ഴി​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ട​ത് ര​ണ്ട് ഇ​ന്ത്യ​യാ​ണ്. ഒ​ന്ന് പ​ണ​ക്കാ​ർ​ക്ക് മാ​ത്ര​മു​ള്ള ഇ​ന്ത്യ. മ​റ്റേ​ത് തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ട്ടി​ണി​യും നി​റ​ഞ്ഞ സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ന്ത്യ. ഇ​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല- രാ​ഹു​ൽ പ​റ​ഞ്ഞു.

സി​പി​എ​മ്മാ​ണു കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും കൊ​ന്ന​ത്. അ​ക്ര​മ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​മാ​മെ​ന്നാ​ണു സി​പി​എം ക​രു​തു​ന്ന​ത്. ബി​ജെ​പി​യും സി​പി​എ​മ്മും അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അ​തു ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. കേ​ര​ളം നീ​തി​യു​ടെ മ​ണ്ണാ​ണ്. ഈ ​ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ​ക്ക് നീ​തി ല​ഭി​ക്കു​ക ത​ന്നെ ചെ​യ്യും. കൊ​ല​യാ​ളി​ക​ൾ​ക്ക് ശി​ക്ഷ വാ​ങ്ങി​ക്കൊ​ടു​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.