സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം; ഷോ​പ്പിയാ​നി​ൽ സൈ​നി​ക ന​ട​പ​ടി
Thursday, February 21, 2019 10:53 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോപ്പി​യാ​നി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം. ഷോപ്പി​യാ​നി​ലെ സൈ​നി​ക ക്യാ​ന്പി​നു സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്കം ശ്ര​ദ്ധ​യിൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു സൈ​നി​ക​ർ വെ​ടി​യു​തി​ർ​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ ചി​ല നീ​ക്ക​ങ്ങ​ൾ സൈ​ന്യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​യു​തി​ർ​ത്ത​ത്.

ഷോപ്പി​യാ​നി​ലെ നാഗീശൻ ക്യാ​ന്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് സം​ഭ​വം സ്ഥി​രീ​ക​രി​ക്കുകയും പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വിക്കുകയും ചെയ്തു. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.