സി​ക്സ​റു​ക​ളു​ടെ "​അ​യ്യ​ർ’​ക​ളി; കു​ട്ടി​ക്രി​ക്ക​റ്റി​ൽ ച​രി​ത്രം​കു​റി​ച്ച് ശ്രേ​യ​സ് അ​യ്യ​ർ
Thursday, February 21, 2019 9:30 PM IST
മും​ബൈ: ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഉ​യ​ർ​ന്ന സ്കോ​ർ ശ്രേ​യ​സ് അ​യ്യ​ർ​ക്ക്. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ൽ, സി​ക്കി​മി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്കാ​യി ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് അ​യ്യ​രെ റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ക​യ​റ്റി​യ​ത്. അ​യ്യ​ർ 55 പ​ന്തി​ൽ 147 റ​ണ്‍​സ് നേ​ടി.

ഋ​ഷ​ഭ് പ​ന്ത് പു​റ​ത്താ​കാ​തെ നേ​ടി​യ 128 റ​ണ്‍​സി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് അ​യ്യ​ർ മ​റി​ക​ട​ന്ന​ത്. അ​യ്യ​രു​ടെ ഇ​ന്നിം​ഗ്സി​ൽ 15 സി​ക്സും ഏ​ഴു ഫോ​റു​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ ട്വ​ന്‍റി 20യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ് നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡും അ​യ്യ​ർ സ്വ​ന്ത​മാ​ക്കി. മു​ര​ളി വി​ജ​യ് യു​ടെ 11 സി​ക്സി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് അ​യ്യ​ർ ത​ക​ർ​ത്ത​ത്.

38 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ അ​യ്യ​ർ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​യി. ഋ​ഷ​ഭ് പ​ന്ത് (32), രോ​ഹി​ത് ശ​ർ​മ (35), യൂ​സ​ഫ് പ​ഠാ​ൻ (37) എ​ന്നി​വ​രാ​ണ് മു​ന്നി​ൽ. ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ഒ​രു താ​രം നേ​ടു​ന്ന ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ ട്വ​ന്‍റി 20 സ്കോ​റാ​ണി​ത്. അ​യ്യ​രു​ടെ മി​ക​വി​ൽ മും​ബൈ മും​ബൈ 154 റ​ണ്‍​സി​നു ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.