വ്യാ​ജ പ്ര​ചാ​ര​ണം: ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ "സെ​ൽ​ഫി​' പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഹൈ​ടെ​ക് സെ​ൽ
Thursday, February 21, 2019 9:00 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ടൂ​റി​സം​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​നെ​തി​രേ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും അ​സ​ഭ്യ​മാ​യ ഭാ​ഷ​യി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം പോ​ലീ​സ് ഹൈ​ടെ​ക് സെ​ൽ അ​ന്വേ​ഷി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി ന​ൽ​കി​യ പ​രാ​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഹൈ​ടെ​ക് സെ​ല്ലി​നു കൈ​മാ​റി. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ധി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണു നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​തെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​ന്‍റെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ക​ണ്ണ​ന്താ​നം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് വി​വാ​ദ​മാ​യ​ത്. ചി​ല നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​ർ അ​ത് സെ​ൽ​ഫി​യാ​ണെ​ന്നു പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് മ​ന്ത്രി​യു​ടെ പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.