സി.​കെ. വി​നീ​തി​നെ​തി​രാ​യ വ്യാ​ജ ഓ​ഡി​യോ; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് മ​ഞ്ഞ​പ്പ​ട ത​ല​യൂ​രി
Thursday, February 21, 2019 7:18 PM IST
കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മു​ൻ താ​രം സി.​കെ. വി​നീ​തി​നെ​തി​രെ വ്യാ​ജ ഓ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന്‍റെ ആ​രാ​ധ​ക സം​ഘ​മാ​യ മ​ഞ്ഞ​പ്പ​ട ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ക​ളി​ക്കാ​ർ​ക്കെ​തി​രാ​യ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും വ്യ​ക്തി​ക്കു പ​റ്റി​യ വീ​ഴ്ച​യു​ടെ പേ​രി​ൽ ആ​രാ​ധ​ക സം​ഘ​ത്തെ ഒ​ന്നാ​കെ മോ​ശ​മാ​ക്കി ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും മ​ഞ്ഞ​പ്പ​ട പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ച്ചി​യി​ൽ ന​ട​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്- ചെ​ന്നൈ​യി​ൻ എ​ഫ്സി മ​ത്സ​ര​ത്തി​നി​ടെ വി​നീ​ത് ബോ​ൾ ബോ​യി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് മ​ഞ്ഞ​പ്പ​ട ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ന​ട​ന്നി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ സി.​കെ. വി​നീ​ത് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

വി​നീ​തി​നെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള​ള ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​പോ​യ​തു ത​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പി​ൽ നി​ന്നാ​ണെ​ന്ന് മ​ഞ്ഞ​പ്പ​ട ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ഇ​തേ​തു​ട​ർ​ന്ന്, ഒൗ​ദ്യോ​ഗി​ക​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ഇ​റ​ക്കി​യാ​ൽ പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും കേ​സി​നു താ​ത്പ​ര്യ​മി​ല്ലെ​ന്നും വി​നീ​ത് പോ​ലീ​സി​നെ​യും മ​ഞ്ഞ​പ്പ​ട​യെ​യും അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് മ​ഞ്ഞ​പ്പ​ട വാ​ർ​ത്താ​ക്കു​റി​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

വി​നീ​തി​നെ​തി​രാ​യി പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ൾ​ക്ക് യാ​തൊ​രു തെ​ളി​വു​മി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സം​ഭ​വം ശ​രി​യ​ല്ല എ​ന്നു ക​രു​തേ​ണ്ടി വ​രു​മെ​ന്നും മ​ഞ്ഞ​പ്പ​ട ത​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക കു​റി​പ്പി​ൽ പ​റ​യു​ന്നു. പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ആ​രാ​ധ​ക​സം​ഘം പി​രി​ച്ചു​വി​ടി​ല്ലെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.