ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​ഞ്ച് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Thursday, February 21, 2019 6:51 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ച് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ‍​ഞ്ച് പേ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

എ​ച്ചി​ല​ടു​ക്കം സ്വ​ദേ​ശി​ക​ളാ​യ കെ.​എം. സു​രേ​ഷ്, കെ. ​അ​നി​ൽ കു​മാ​ർ, കു​ണ്ടം​കു​ഴി സ്വ​ദേ​ശി അ​ശ്വി​ൻ, ക​ല്ലി​യോ​ട്ട് സ്വ​ദേ​ശി​ക​ളാ​യ ശ്രീ​രാ​ഗ്, ഗി​ജി​ൻ എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തെ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പീ​താം​ബ​ര​ൻ, കൊ​ല​യാ​ളി സം​ഘ​ത്തി​ന് സ​ഞ്ച​രി​ക്കാ​നു​ള്ള കാ​ർ ത​യാ​റാ​ക്കി​യ സ​ജി ജോ​ർ​ജ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക​ല്യോ​ട്ടി​ന​ടു​ത്ത് ത​ന്നി​ത്തോ​ട്-​കൂ​രാ​ങ്ക​ര റോ​ഡി​ൽ​വ​ച്ച് ശ​ര​ത്തി​നെ​യും കൃ​പേ​ഷി​നെ കൊ​ല​പ്പെ​ട്ടു​ത്തി​യ​ത്. ശ​ര​ത്തും കൃ​പേ​ഷും ബൈ​ക്കി​ൽ കൂ​രാ​ങ്ക​ര​യി​ലെ ശ​ര​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. വീ​ടി​ന​ടു​ത്തെ​ത്താ​റാ​യ​പ്പോ​ൾ ജീ​പ്പി​ലെ​ത്തി​യ സം​ഘം ബൈ​ക്ക് ത​ട​ഞ്ഞു​നി​ർ​ത്തി ഇ​രു​വ​രെ​യും വെ​ട്ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.