അ​ദാ​നി​യു​ടെ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച​ത് 1000 കു​രു​ന്നു​ക​ൾ
Thursday, February 21, 2019 6:18 PM IST
ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ അ​ദാ​നി ഫൗ​ണ്ടേ​ഷ​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 1000 കു​ഞ്ഞു​ങ്ങ​ൾ മ​ര​ണ​പ്പെ​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ സ​ന്തോ​ക്ബെ​ൻ അ​രേ​തി​യ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

അ​ദാ​നി ഫൗ​ണ്ടേ​ഷ​ന്‍റെ കീ​ഴി​ൽ ക​ച്ച് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​കെ ആ​ശു​പ​ത്രി​യി​ലാ​ണു കു​ട്ടി​ക​ൾ​ക്കു കൂ​ട്ട​മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. 2014-15 വ​ർ​ഷ​ത്തി​ൽ 188 കു​ട്ടി​ക​ൾ, 2015-16: 187, 2016-17: 208, 2017-18: 176 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണ​സം​ഖ്യ. 2018-19 വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 159 കു​ട്ടി​ക​ൾ മ​രി​ച്ചു​ക​ഴി​ഞ്ഞു. വി​വി​ധ രോ​ഗ​ങ്ങ​ളാ​ണു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഒ​രു പാ​ന​ൽ രൂ​പീ​ക​രി​ച്ചി​രു​ന്നെ​ന്നും ആ​ശു​പ​ത്രി​യു​ടെ ചി​കി​ത്സാ രീ​തി​ക​ളി​ൽ തെ​റ്റാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ പാ​ന​ലി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ൽ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.