മോദിയുടെ പുതിയ ഇന്ത്യ..! സൈ​നി​ക​രു​ടെ 30,000 കോ​ടി സു​ഹൃ​ത്തി​ന് സ​മ്മാ​ന​മാ​യി ന​ൽ​കിയെന്ന് രാഹുൽ
Thursday, February 21, 2019 2:55 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പു​ൽ​വാ​മ​യി​ൽ 40 സൈ​നി​ക​ർ ജീ​വ​ത്യാ​ഗം ചെ​യ്തി​ട്ടും മോ​ദി സ​ന്തോ​ഷ​വാ​നാ​ണ്. ജീ​വ​ൻ​വെ​ടി​ഞ്ഞ സൈ​നി​ക​രെ ര​ക്ത​സാ​ക്ഷി​ക​ളാ​യി പ്ര​ധാ​ന​മ​ന്ത്രി പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് സൈ​നി​ക​രു​ടെ 30,000 കോ​ടി മോ​ദി സു​ഹൃ​ത്താ​യ അ​നി​ൽ അം​ബാ​നി​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഇ​താ​ണ് മോ​ദി​യു​ടെ പു​തി​യ ഇ​ന്ത്യ​യെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തേ, പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.