അ​യോ​ധ്യ കേ​സി​ൽ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ൾ​ക്കും
Wednesday, February 20, 2019 3:14 PM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ കേ​സി​ൽ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ൾ​ക്കും. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. അ​വ​ധി​യി​ൽ പോ​യ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ തി​രി​കെ പ്ര​വേ​ശി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ് വാ​ദം കേ​ൾ​ക്കാ​ൻ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ച​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​സ്.​എ ന​സീ​ർ, അ​ശോ​ക് ഭൂ​ഷ​ൺ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രും ആ​ർ​എ​സ്എ​സും സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി മൂ​ന്നു ക​ക്ഷി​ക​ൾ​ക്കാ​യി വീ​തി​ച്ചു ന​ൽ​കാ​നാ​യി​രു​ന്നു 2010ൽ ​അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. നി​ർ​മോ​ഹി അ​ഖാ​ര, രാം ​ല​ല്ല, സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു വീ​തം വ​യ്ക്ക​ൽ. ഇ​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.