വ​ഴി​യോ​ര ജ്യൂ​സും കു​ലു​ക്കി​സ​ർ​ബ​ത്തും ബാ​ക്ടീ​രി​യ​യു​ടെ കൂ​ന്പാ​രം; മു​ന്ന​റി​യി​പ്പ്
Tuesday, February 19, 2019 5:40 PM IST
തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ഴി​യോ​ര​ങ്ങ​ളി​ലെ ജ്യൂ​സു​ക​ട​ക​ളി​ൽ​നി​ന്ന് പാ​നീ​യ​ങ്ങ​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്.

ഇ​ത്ത​രം ജ്യൂ​സ് ക​ട​ക​ളി​ൽ 20 ലി​റ്റ​ർ വാ​ട്ട​ർ ബോ​ട്ടി​ലി​ൽ പ​ല​പ്പോ​ഴും ടാ​പ്പി​ൽ​നി​ന്നും മ​റ്റും വെ​ള്ളം നി​റ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല ബോ​ട്ടി​ലി​ലെ ലേ​ബ​ലോ നി​ർ​മാ​ണ തീ​യ​തി​യോ പ​ല​രും ശ്ര​ദ്ധി​ക്കാ​റു​മി​ല്ല. ബി​ഐ​എ​സ് ചി​ഹ്ന​മു​ള്ള കു​പ്പി​യി​ലെ വെ​ള്ളം മാ​ത്ര​മേ ജ്യൂ​സ് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്നാ​ണ് ച​ട്ടം. നി​യ​മാ​നു​സൃ​ത​മു​ള്ള എ​ഫ്എ​സ്എ​സ്എ​ഐ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ജ്യൂ​സ് വി​ൽ​പ്പ​ന ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ളൂ.

കു​ലു​ക്കി​സ​ർ​ബ​ത്തു​ക​ളി​ൽ ചേ​ർ​ക്കു​ന്ന ചേ​രു​വ​ക​ൾ ശു​ദ്ധ​മ​ല്ലെ​ങ്കി​ൽ ബാ​ക്ടീ​രി​യ ബാ​ധ​യു​ണ്ടാ​കാം. വ​യ​റി​ള​ക്കം, ഛർ​ദി, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ക​രി​ന്പി​ൻ ജ്യൂ​സ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ ക​രി​ന്പ് ക​ഴു​കാ​തെ തൊ​ലി​ക​ള​ഞ്ഞ് ജ്യൂ​സ് ഉ​ണ്ടാ​ക്കു​ന്ന​താ​യി കാ​ണു​ന്നു. ഇ​തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​ണ്.

ജ്യൂ​സ് നി​ർ​മി​ക്കു​ന്ന​വ​ർ കൈ​യു​റ​ക​ൾ ധ​രി​ക്കേ​ണ്ട​താ​ണ്. ജ്യൂ​സി​ന് അ​ഴു​കി​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ ക​ഴു​കി​യ ശേ​ഷം തൊ​ലി​ക​ള​ഞ്ഞ് ഉ​പ​യോ​ഗി​ക്ക​ണം. ഫ്ര​ഷ് ജ്യൂ​സി​നൊ​പ്പും കൃ​തൃ​മ നി​റ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. തെ​ർ​മോ​കോ​ൾ കൊ​ണ്ടു​ള്ള പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. നേ​ര​ത്തേ ത​യാ​റാ​ക്കി വ​ച്ച ജ്യൂ​സു​ക​ളും വി​ൽ​പ്പ​ന ന​ട​ത്ത​രു​ത്.

സ​ർ​ബ​ത്ത്, ഷേ​ക്ക് എ​ന്നി​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​സ​ൻ​സ്, സി​റ​പ് തു​ട​ങ്ങി എ​ല്ലാ ചേ​രു​വ​ക​ളു​ടെ​യും ബി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തും നി​യ​മാ​നു​സ​ര​ണ​മു​ള്ള ലേ​ബ​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തു​മാ​ണ്. എ​ഫ്എ​സ്എ​സ്എ​ഐ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ക​ട​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.