കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ: ഐസിജെയിൽ പാക് വാദം തുടങ്ങി
Tuesday, February 19, 2019 3:47 PM IST
ദ ​ഹേ​ഗ്: കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്‍റെ കേ​സി​ൽ ഹേ​ഗി​ലെ രാ​ജ്യാ​ന്ത​ര കോ​ട​തി​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങി. പാ​ക്കി​സ്ഥാ​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ അ​ൻ​വ​ർ മ​ൻ​സൂ​ദ് ഖാ​നാ​ണ് വാ​ദി​ക്കു​ന്ന​ത്. കു​ൽ​ഭൂ​ഷ​ണി​നെ ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ച്ചു.

ബ​ലൂ​ചി​സ്ഥാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഇ​ന്ത്യ നി​യോ​ഗി​ച്ച ചാ​ര​നാ​യി​രു​ന്നു കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വെ​ന്ന് മ​ൻ​സൂ​ദ് ഖാ​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ ത​ങ്ങ​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ട്. പാ​ക്കി​സ്ഥാ​ൻ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് കു​ൽ​ഭൂ​ഷ​ണി​ന്‍റെ കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.