പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണം: യു​എ​ന്നി​ന് ക​ത്ത​യ​ച്ച് പാ​ക്കി​സ്ഥാ​ൻ
Tuesday, February 19, 2019 1:44 PM IST
ഇ​സ്ലാ​മാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ കു​റ്റം പാ​ക്കി​സ്ഥാ​നു​മേ​ൽ ആ​രോ​പി​ക്കു​ന്ന​ത് അ​സം​ബ​ന്ധ​മെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മൂ​ദ് ഖു​റേ​ഷി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​ൻ ഇ​ട​പെ​ട​ണം. പു​ൽ​വാ​മ​ സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഖു​റേ​ഷി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, പു​ൽ​വാ​മ ഭീ​ക​രാ​ക്രമ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ഇ​ന്നു മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.