വെ​ന​സ്വേ​ല​യ്ക്ക് സ​ഹാ​യ​വു​മാ​യി യു​എ​സ് വി​മാ​ന​ങ്ങ​ൾ കൊ​ളം​ബി​യ​ൻ അ​തി​ർ​ത്തി​യി​ൽ; എ​തി​ർ​പ്പു​മാ​യി മ​ഡു​റോ
Monday, February 18, 2019 4:59 AM IST
കാ​ര​ക്കാ​സ്: വെ​ന​സ്വേ​ല​യി​ലേ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി യു​എ​സ് വി​മാ​ന​ങ്ങ​ള്‍ കൊ​ളം​ബി​യ​ൻ അ​തി​ർ​ത്തി​യി​ലെ ക​കു​ട്ട ന​ഗ​ര​ത്തി​ൽ വ​ന്നി​റ​ങ്ങി. എ​യ​ര്‍ ഫോ​ഴ്സ് സി-17 ​കാ​ര്‍​ഗോ വി​മാ​ന​ത്തി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വും സ്വ​യം പ്ര​ഖ്യാ​പി​ത പ്ര​സി​ഡ​ന്‍റു​മാ​യ യു​വാ​ൻ ഗൊ​യ്ദോ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് സ​ഹാ​യ​മെ​ത്തി​യ​ത്. ഉ​ട​ൻ മ​റ്റൊ​രു വി​മാ​ന​വും സ​ഹാ​യ​വു​മാ​യി കൊ​ളം​ബി​യ​യി​ലെ​ത്തും.

അ​മേ​രി​ക്ക​ൻ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​ത് ക​ടു​ത്ത എ​തി​ർ​പ്പാ​ണ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ള​സ് മ​ഡു​റോ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. വെ​നി​സ്വേ​ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും നി​യ​ന്ത്ര​ണം ത​ങ്ങ​ളു​ടെ കൈ​യി​ലാ​ണ്. അ​മേ​രി​ക്ക​യു​ടെ നീ​ക്കം രാ​ഷ്ട്രീ​യ നാ​ട​ക​മാ​യേ കാ​ണാ​ന്‍ സാ​ധി​ക്കൂ​വെ​ന്ന് മ​ഡു​റോ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​സി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ വ​ന്നി​റ​ങ്ങി​യ​ത്.

അ​മേ​രി​ക്ക​യി​ൽ നി​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റും വെ​ന​സ്വേ​ല​യി​ൽ എ​ത്തു​ന്ന കാ​ര്യം നേ​ര​ത്തെ​ത​ന്നെ ഗൊ​യ്ദോ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തോ​ടെ കൊ​ളം​ബി​യ​യെ​യും വെ​നി​സ്വേ​ല​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം അ​ട​ക്കാ​ൻ മ​ദൂ​റോ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. മ​ഡു​റോ​യു​ടെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ വെ​ന​സ്വേ​ല​യി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​ത്. ആ​റു ല​ക്ഷ​ത്തോ​ടെ വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ധ​ന​ങ്ങ​ൾ വെ​ന​സ്വേ​ല​യി​ൽ എ​ത്തി​ക്കാ​നാ​ണ് ഗൊ​യ്ദോ​യു​ടെ നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.