ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​യാ​ലും സാ​ര​മി​ല്ല, പാ​ക്കി​സ്ഥാ​നെ ആ​ക്ര​മി​ക്കൂ: ഗു​ജ​റാ​ത്ത് മ​ന്ത്രി
Monday, February 18, 2019 4:40 AM IST
സൂ​റ​ത്ത്: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​യാ​ലും പാ​ക്കി​സ്ഥാ​നെ​തി​രെ​യു​ള്ള തി​രി​ച്ച​ടി വൈ​ക​രു​തെ​ന്ന് ഗു​ജ​റാ​ത്ത് മ​ന്ത്രി ഗ​ൺ​പ​തി​സി​ൻ​ഹ വാ​സ​വ. പു​ല്‍​വാ​മ​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​കാ​രം ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു മാ​സം വൈ​കി​യാ​ലും സാ​ര​മി​ല്ല, പാ​ക്കി​സ്ഥാ​നെ ഒ​രു പാ​ഠം പ​ഠി​പ്പി​ക്ക​ണം. 125 കോ​ടി ഇ​ന്ത്യ​ക്കാ​രും സു​ര​ക്ഷാ സേ​ന ഇ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. ന​മ്മു​ടെ സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് തീ​ർ​ത്തി​യാ​യും പ്ര​തി​കാ​രം ചെ​യ്യു​മെ​ന്നും വാ​സ​വ പ​റ​ഞ്ഞു.

ഞ​ങ്ങ​ളു​ടെ സൈ​നി​ക​രെ ഞ​ങ്ങ​ൾ​ക്ക് പൂ​ർ​ണ​വി​ശ്വാ​സ​മാ​ണ്. പാ​ക്കി​സ്ഥാ​നെ​തി​രെ തി​രി​ച്ച​ടി​ക്കാ​നു​ള്ള സ​മ​യ​വും തീ​യ​തി​യും ത​ങ്ങ​ൾ നി​ശ്ച​യി​ക്കു​മെ​ന്ന് സി​ആ​ർ​പി​എ​ഫ് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൂ​റ​ത്തി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

പു​ല്‍​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ 44 സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​രാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​യ്‌​ഷെ മു​ഹ​മ്മ​ദ് എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഇ​ന്ത്യ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.