കൊ​ട്ടാ​ര​മാ​കെ മ​ല​യാ​ളി​മ​യ​മെ​ന്നു ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി; കേ​ര​ള​ത്തി​ലേ​ക്കു ക്ഷ​ണി​ച്ചു മു​ഖ്യ​മ​ന്ത്രി
Saturday, February 16, 2019 10:56 PM IST
അ​ബു​ദാ​ബി: "യു​എ​ഇ യി​ൽ എ​ൺ​പ​ത് ശ​ത​മാ​ന​ത്തോ​ളം മ​ല​യാ​ളി​ക​ളാ​ണ്. ത​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ 100 ശ​ത​മാ​നം പേ​രും മ​ല​യാ​ളി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് മ​ല​യാ​ളി​ക​ൾ ഇ​ത്ര​യേ​റെ യു​എ​ഇ​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്?"- യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും വൈ​സ് പ്ര​സി​ഡ​ണ്ടും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​ന്‍റേ​താ​ണ് ചോ​ദ്യം.

യു​എ​ഇ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന പി​ണ​റാ​യി വി​ജ​യ​നോ​ടാ​ണ് മ​ക്തൂം ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ച​ത്. ഏ​റെ ആ​ഹ്ളാ​ദ​മു​ള​വാ​ക്കു​ന്ന​താ​യി​രു​ന്നു ചോ​ദ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ൾ ഈ ​രാ​ജ്യ​ത്തെ അ​വ​രു​ടെ ര​ണ്ടാം വീ​ടാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന ഉ​ത്ത​ര​മാ​ണ് ഷെ​യ്ഖ് മു​ഹ​മ്മ​ദി​ന് സ​ന്തോ​ഷ​പൂ​ർ​വം ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മി​ന്റെ കൊ​ട്ടാ​ര​ത്തി​ൽ ല​ഭി​ച്ച​തെ​ന്നും കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ ഷെ​യ്ഖ് മു​ഹ​മ്മ​ദി​നെ ക്ഷ​ണി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തെ​ക്കു​റി​ച്ചും മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ചും ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് പ​ങ്കു​വെ​ച്ച​തെ​ന്നും കേ​ര​ള​ത്തി​ൽ എ​ന്തെ​ല്ലാം കാ​ഴ്ച​ക​ളാ​ണ് കാ​ണാ​നു​ള്ള​തെ​ന്ന് ഷെ​യ്ഖ് ആ​രാ​ഞ്ഞെ​ന്നും പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി സെ​പ്തം​ബ​ർ മാ​സം കേ​ര​ളം സ​ന്ദ​ർ​ശി​ക്കാ​ൻ ന​ല്ല സ​മ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.