വോ​ട്ടെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ നൈ​ജീ​രി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു
Saturday, February 16, 2019 9:32 AM IST
അ​ബൂ​ജ: നൈ​ജീ​രി​യ​യി​ലെ പ്ര​സി​ഡ​ന്‍റ്, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ശ​നി​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കാ​ൻ അ​ഞ്ച് മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​താ​യി അ​റി​യി​പ്പ് ഉ​ണ്ടാ​യ​ത്. മു​ൻ നി​ശ്ച​യ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ലാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​തെ​ന്ന് ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് നാ​ഷ​ണ​ൽ ഇ​ല​ക്ടോ​റ​ൽ ക​മ്മീ​ഷ​ൻ (ഐ​എ​ൻ​ഇ​സി) ചെ​യ​ർ​മാ​ൻ മു​ഹ​മ്മൂ​ദ് യാ​ക്കൂ​ബ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 23 ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ജ​യി​ലെ ഐ​എ​ൻ​ഇ​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

1999ൽ ​പ​ട്ടാ​ള​ഭ​ര​ണം അ​വ​സാ​നി​ച്ച​തി​നു ശേ​ഷ​മു​ള്ള ആ​റാം തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്. ഓ​ൾ പ്രോ​ഗ്ര​സി​വ് കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ല​വി​ലെ പ്ര​സി​ഡ​ണ്ട് മു​ഹ​മ്മ​ദ് ബു​ഹാ​രി​യും, പീ​പ്പി​ൾ​സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റ്റി​കു അ​ബൂ​ബ​ക്ക​റും ത​മ്മി​ലാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ്ര​ധാ​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഇ​വ​രെ​ക്കൂ​ടാ​തെ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നാ​യി മു​പ്പ​തോ​ളം സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.