സി​പി​ഐ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​നെ നീ​ക്കി; മു​ല്ല​ക്ക​ര​യ്ക്കു ചു​മ​ത​ല
Monday, February 11, 2019 3:50 PM IST
കൊ​ല്ലം: സി​പി​ഐ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് എ​ൻ. അ​നി​രു​ദ്ധ​നെ നീ​ക്കി. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​തി​ർ​ന്ന നേ​താ​വ് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന് സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി. പു​തി​യ സെ​ക്ര​ട്ട​റി​യെ ജി​ല്ലാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ക്കും.

80 വ​യ​സ് പി​ന്നി​ട്ട​വ​രെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​നി​രു​ദ്ധ​നെ നീ​ക്കി​യ​ത്. ക​ഴി​ഞ്ഞ സി​പി​ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് 80 വ​യ​സ് പി​ന്നി​ട്ട​വ​ർ തു​ട​രേ​ണ്ട​തി​ല്ല എ​ന്ന തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.