യെ​ദ്യൂ​ര​പ്പ​യു​ടെ കു​തി​ര​ക്ക​ച്ച​വ​ട ഓ​ഡി​യോ: അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു സ്പീ​ക്ക​ർ; കു​രു​ക്ക്
Monday, February 11, 2019 3:18 PM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ​യ്ക്കെ​തി​രേ സ​ർ​ക്കാ​ർ കു​രു​ക്കു​മു​റു​ക്കു​ന്നു. യെ​ദ്യൂ​ര​പ്പ​യ്ക്കെ​തി​രേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സ് എം​എ​ൽ​എ കൂ​റു​മാ​റു​ന്ന​തി​ന് 25 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്യു​ന്ന യെ​ദ്യൂ​ര​പ്പ​യു​ടെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി. യെ​ദ്യൂ​ര​പ്പ​യു​ടെ ഓ​ഡി​യോ ക്ലി​പ്പു​ക​ൾ കൈ​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ടു സ്പീ​ക്ക​ർ നി​ർ​ദേ​ശി​ച്ചു. വി​ഷ​യ​ത്തി​ൽ തി​ടു​ക്ക​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കി​ല്ലെ​ന്ന് സ​പീ​ക്ക​ർ കെ.​ആ​ർ.​ര​മേ​ശ് കു​മാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി സ​ഭ​യി​ൽ പ​റ​ഞ്ഞു.

ജെ​ഡി​എ​സ് എം​എ​ൽ​എ കൂ​റു​മാ​റു​ന്ന​തി​ന് 25 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശ​ബ്ദ​രേ​ഖ ത​ന്‍റെ​യെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി.​എ​സ് യെ​ദ്യൂ​ര​പ്പ തു​റ​ന്നു​സ​മ്മ​തി​ച്ചി​രു​ന്നു. ശ​ബ്ദം ത​ന്‍റെ​യെ​ന്നു തെ​ളി​യി​ക്കാ​നാ​യാ​ൽ 24 മ​ണി​ക്കൂ​റി​ന​കം രാ​ഷ്ട്രീ​യം വി​ടാ​മെ​ന്ന് നേ​ര​ത്തേ വെ​ല്ലു​വി​ളി​ച്ച യെ​ദ്യൂ​ര​പ്പ, സ്പീ​ക്ക​റും സ​ർ​ക്കാ​രും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു.

ജ​ന​താ​ദ​ൾ (എ​സ്) എം​എ​ൽ​എ നാ​ഗ​ന​ഗൗ​ഡ ക​ണ്ഡ​കൂ​റി​ന്‍റെ മ​ക​ൻ ശ​ര​ണ​ഗൗ​ഡ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും നാ​ഗ​ന​ഗൗ​ഡ​യെ കൂ​റു​മാ​റ്റി ബി​ജെ​പി​യി​ൽ ചേ​ർ​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യെ കു​റി​ച്ച് സം​സാ​രി​ച്ചു​വെ​ന്നും യെ​ദ്യൂ​ര​പ്പ സ​മ്മ​തി​ച്ചു. ത​ന്നെ കു​ടു​ക്കാ​ൻ കു​മാ​ര​സ്വാ​മി ശ​ര​ണ​ഗൗ​ഡ​യെ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ല​വി​ൽ യെ​ദ്യൂ​ര​പ്പ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ട്.

ക​ർ​ണാ​ട​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി യെ​ദ്യൂ​ര​പ്പ​യു​ടെ ര​ണ്ടു ശ​ബ്ദ​രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട​ത്. സ്പീ​ക്ക​ർ ര​മേ​ഷ് കു​മാ​റി​നെ 50 കോ​ടി രൂ​പ ന​ൽ​കി വ​ശ​ത്താ​ക്കി​യി​ട്ടു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി​യി​ലെ കാ​ര്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യും അ​മി​ത് ഷാ​യും നോ​ക്കി​ക്കൊ​ള്ളു​മെ​ന്നും യെ​ദ്യൂ​ര​പ്പ പ​റ​യു​ന്ന​താ​യി ഓ​ഡി​യോ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.