ട്വി​റ്റ​റി​ൽ പ്രി​യ​ങ്ക​യു​ടെ മാ​സ് എ​ൻ​ട്രി; മി​നി​റ്റി​നു​ള്ളി​ൽ പി​ന്തു​ട​ർ​ന്ന​ത് ആ​യി​ര​ങ്ങ​ൾ
Monday, February 11, 2019 2:52 PM IST
ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ട്വി​റ്റ​ർ പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കി പ്ര​വ​ർ​ത്ത​ക​ർ. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പി​ന്തു​ട​ർ​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ൾ പി​ന്നി​ട്ടു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ല​ക്നോ​വി​ലെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചെ​ന്ന വി​വ​രം കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക​മാ​യി ട്വീ​റ്റ് ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം വ​ർ​ധി​ച്ച​ത്.

ഒ​രു ട്വീ​റ്റ് പോ​ലും ചെ​യ്യാ​തെ ട്വി​റ്റ​ർ പ്രി​യ​ങ്ക​യ്ക്കു ബ്ളു ​ടി​ക്ക്് ന​ൽ​കു​ക​യും ചെ​യ്തു. ഏ​റ്റ​വു​മൊ​ടു​വി​ലെ ക​ണ​ക്കെ​ടു​പ്പി​ൽ 57,000-ൽ ​അ​ധി​കം​പേ​രാ​ണ് പ്രി​യ​ങ്ക​യെ പി​ന്തു​ട​രു​ന്ന​ത്. നേ​ര​ത്തെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്ര​മാ​ണു പ്രി​യ​ങ്ക​യ്ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.