നാ​യി​ഡു​വി​ന്‍റെ ല​ക്ഷ്യം പ്ര​ത്യേ​ക പ​ദ​വി; സം​ഗ​മ​വേ​ദി​യാ​ക്കി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ
Monday, February 11, 2019 2:43 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ മ​റ്റൊ​രു സം​ഗ​മ​വേ​ദി​യാ​യി ആ​ന്ധ്രാ പ്ര​ദേ​ശി​ന് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ സ​ത്യാ​ഗ്ര​ഹം. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച് വേ​ദി​യി​ൽ എ​ത്തി. എ​ല്ലാ​വ​രും മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.

രാ​ഹു​ലി​നു പു​റ​മേ, നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ​റൂ​ഖ് അ​ബ്ദു​ള്ള, എ​ൻ​സി​പി​യു​ടെ മ​ജീ​ദ് മേ​നോ​ൻ, ത്രി​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യാ​ൻ, ഡി​എം​കെ നേ​താ​വ് തി​രു​ച്ചി ശി​വ, സ​മാ​ജ് വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സിം​ഗ് യാ​ദ​വ് എ​ന്നി​വ​ർ സ​മ​ര​വേ​ദി​യി​ൽ എ​ത്തി. ടി​ഡി​പി നേ​താ​ക്ക​ളു​മാ​യി ഇ​വ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ശ്വാ​സ്യ​ത പൂ​ർ​ണ​മാ​യും ന​ഷ്ട​മാ​യെ​ന്ന് രാ​ഹു​ൽ സ​മ​ര​വേ​ദി​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. മോ​ദി ആ​ന്ധ്രാ പ്ര​ദേ​ശി​ന് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​തെ വ​ഞ്ചി​ച്ചെ​ന്നും റ​ഫാ​ൽ കൊ​ള്ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് മോ​ദി​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ആ​ന്ധ്രാ പ്ര​ദേ​ശി​നു പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡ​ൽ​ഹി​യി​ൽ നാ​യി​ഡു​വി​ന്‍റെ സ​മ​രം. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, ടി​ഡി​പി എം​പി​മാ​ർ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ട്. ആ​ന്ധ്ര​യെ കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ ടി​ഡി​പി എ​ൻ​ഡി​എ മു​ന്ന​ണി വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.