"​അ​വ​ർ എ​ന്തും ധ​രി​ക്ക​ട്ടെ, വേ​വ​ലാ​തി വേ​ണ്ട’; പ്രി​യ​ങ്ക​യെ പി​ന്തു​ണ​ച്ച് മെ​ഹ്ബൂ​ബ
Monday, February 11, 2019 11:17 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. ഒ​രു സ്ത്രീ ​ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് മ​റ്റാ​രും വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക് കാ​ര്യ​മാ​യ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും മെ​ഹ്ബൂ​ബ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ലും പു​രു​ഷ​മേ​ധാ​വി​ത്വ​വും, സ്ത്രീ​വി​രു​ദ്ധ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ബി​ജെ​പി നേ​താ​വ് ഹ​രീ​ഷ് ദ്വി​വേ​ദി​യാ​ണ് പ്രി​യ​ങ്ക​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ അ​ധി​ക്ഷേ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. രാ​ഹു​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​പോ​ലെ​ത​ന്നെ പ്രി​യ​ങ്ക​യും പ​രാ​ജ​യ​പ്പെ​ടും. ഡ​ൽ​ഹി​യി​ൽ ജീ​ൻ​സും ടീ​ഷ​ർ​ട്ടും ധ​രി​ക്കു​ന്ന പ്രി​യ​ങ്ക മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്പോ​ൾ മാ​ത്രം സാ​രി​യും സി​ന്ദൂ​ര​വും അ​ണി​യും- എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ർ​ശം.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ബി​ജെ​പി നേ​താ​ക്ക​ൾ പ്രി​യ​ങ്ക​യ്ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​രാ​യ നേ​താ​ക്ക​ളി​ല്ലാ​ത്ത​തി​നാ​ൽ കോ​ണ്‍​ഗ്ര​സ് ചോ​ക്ലേ​റ്റ് നേ​താ​ക്ക​ളെ ഇ​റ​ക്കു​ന്നു എ​ന്ന് ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗി​യ പ​രി​ഹ​സി​ച്ചി​രു​ന്നു. പ്രി​യ​ങ്ക സു​ന്ദ​രി​യാ​ണെ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ൽ നേ​ട്ട​വും ക​ഴി​വും ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു ബി​ഹാ​ർ മ​ന്ത്രി വി​നോ​ദ് നാ​രാ​യ​ണ്‍ ഝാ​യു​ടെ പ​രാ​മ​ർ​ശം. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ രാ​വ​ണ​നും സ​ഹോ​ദ​രി പ്രി​യ​ങ്ക ശൂ​ർ​പ്പ​ണ​ക​യു​മാ​ണെ​ന്നാ​ണ് റോ​ഹാ​നി​യി​ലെ ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗ് ആ​ക്ഷേ​പി​ച്ച​ത്.

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ടു​ത്തി​ടെ പ്രി​യ​ങ്ക​യെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി നി​യ​മി​ച്ചി​രു​ന്നു. മോ​ദി​യു​ടെ വാ​രാ​ണ​സി ഉ​ൾ​പ്പെ​ടു​ന്ന ഉ​ത്ത​ര യു​പി​യു​ടെ ചു​മ​ത​ല​യാ​ണ് പ്രി​യ​ങ്ക​യ്ക്കു ന​ൽ​കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.