എ​സ്.​രാ​ജേ​ന്ദ്ര​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം പ​രാ​മ​ർ​ശി​ക്കാ​തെ രേ​ണു രാ​ജി​ന്‍റെ റി​പ്പോ​ർ​ട്ട്
Monday, February 11, 2019 10:37 AM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ൽ സ്റ്റോ​പ്പ് മെ​മ്മോ അ​വ​ഗ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് പു​ഴ​യോ​ര​ത്തു ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് എ​ജി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ന​ട​ത്തി​യ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം പ​രാ​മ​ർ​ശി​ക്കാ​തെ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ്. എം​എ​ൽ​എ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള റി​പ്പോ​ർ​ട്ടി​ൽ എം​എ​ൽ​എ​യു​ടെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണം ത​ട​യാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തെ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ത​ട​യു​ക​യും മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യാ​ൻ സ​ബ് ക​ള​ക്ട​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു എം​എ​ൽ​എ രേ​ണു രാ​ജി​നെ അ​വ​ഹേ​ളി​ച്ച​ത്. അ​വ​ൾ ഇ​തെ​ല്ലാം വാ​യി​ച്ച് പ​ഠി​ക്ക​ണ്ടേ, അ​വ​ള് ബു​ദ്ധി​യി​ല്ലാ​ത്ത​വ​ള്... ക​ള​ക്ട​റാ​കാ​ൻ വേ​ണ്ടി മാ​ത്രം പ​ഠി​ച്ച് ക​ള​ക്ട​റാ​യ​വ​ർ​ക്ക് ഇ​ത്ര മാ​ത്ര​മേ ബു​ദ്ധി​യു​ണ്ടാ​കൂ.. എ​ന്നി​ങ്ങ​നെ പോ​യി എം​എ​ൽ​എ​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ.

എ​ന്നാ​ൽ സ​ബ് ക​ള​ക്ട​റെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രേ പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി. എം​എ​ൽ​എ​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും തെ​റ്റാ​യ പെ​രു​മാ​റ്റം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. സ​ബ് ക​ള​ക്ട​റോ​ട് എം​എ​ൽ​എ പെ​രു​മാ​റി​യ​ത് ശ​രി​യാ​യ രീ​തി​യി​ലാ​ണോ എ​ന്ന് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്നും ജ​യ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ഇ​തോ​ടെ പ​രാ​മ​ർ​ശ​ത്തി​ൽ എം​എ​ൽ​എ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സ​ബ് ക​ള​ക്ട​റെ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ൾ എ​ന്ന​ത് അ​ത്ര മോ​ശം മ​ല​യാ​ളം വാ​ക്ക​ല്ലെ​ന്നു​മാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ വി​ശ​ദീ​ക​ര​ണം. ത​ന്‍റെ സം​സാ​രം ആ​ർ​ക്കെ​ങ്കി​ലും വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ങ്കി​ൽ ഖേ​ദി​ക്കു​ന്നെ​ന്നു പ​റ​ഞ്ഞ എ​സ്. രാ​ജേ​ന്ദ്ര​ൻ, എം​എ​ൽ​എ എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​വ​ളെ​ന്ന് ആ​ക്ഷേ​പി​ച്ച എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ജി​ല്ലാ ക​ള​ക്ട​ർ, റ​വ​ന്യു ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ, എം​എ​ൽ​എ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി​യ​താ​യി പ​റ​യു​ന്നു​ണ്ടെ​ന്നും സ​ത്യാ​വ​സ്ഥ ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖേ​ന സ്പീ​ക്ക​റെ അ​റി​യി​ക്കു​മെ​ന്നും രേ​ണു രാ​ജ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.