അ​മി​ത് ഷാ​യ്ക്ക് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യിട്ടുണ്ടെന്ന് മ​മ​ത
Monday, January 21, 2019 8:20 PM IST
കോ​ല്‍​ക്ക​ത്ത: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്ക് മാ​ല്‍​ഡ​യി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും ചി​ല സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും അ​തി​നാ​ല്‍ മാ​ൽ​ഡ​വിമാനത്താവളത്തിൽ നി​ന്ന് മാ​റ്റി മ​റ്റൊ​രി​ട​ത്ത് ലാ​ൻ​ഡ് ചെ​യ്യാ​നു​മാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മ​മ​ത പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് താ​ന്‍ പോ​ലും മാ​ല്‍​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​തി​യി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ് ത​ന്‍റെ സ​ർ​ക്കാ​രി​ലു​ള്ള​തെ​ന്നും അ​തി​നാ​ൽ ത​ന്നെ പ​രി​പാ​ടി ന​ട​ത്താ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​മ​ത പ​റ​ഞ്ഞു. എ​ന്നാ​ൽ, പോ​ലീ​സ് മു​ന്നോ​ട്ട് വ​ച്ച സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം- അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന റാ​ലി​യി​ലും മ​ഹാ​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​മി​ത് ഷാ ​മാ​ല്‍​ഡ​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ മാ​ല്‍​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്നാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​രോ​പ​ണം. മ​മ​താ ബാ​ന​ര്‍​ജി ക​ഴി​ഞ്ഞ​ദി​വ​സം ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ക്കി​യ അ​തേ​സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ള്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പേ​രു​പ​റ​ഞ്ഞ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും ഇ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ക​പോ​ക്ക​ലാ​ണെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.