റി​സോ​ർ​ട്ടി​ലെ ത​മ്മി​ൽ​ത്ത​ല്ല്: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ
Monday, January 21, 2019 6:58 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർ​ട്ടി​ൽ ഒ​ളി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ത​മ്മി​ൽ​ത്ത​ല്ലി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ്. ആ​ന​ന്ദ് സിം​ഗി​നെ മ​ർ​ദി​ച്ച ജെ.​എ​ൻ. ഗ​ണേ​ഷി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹോ​സ്പെ​റ്റി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി ആ​ന​ന്ദ് സിം​ഗി​നു മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹം സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ഗ​ണേ​ഷി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, എം​എ​ൽ​എ​മാ​ർ ത​മ്മി​ൽ​ത്ത​ല്ലി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു ക​ടു​ത്ത അ​തൃ​പ്തി​യാ​ണ്. എ​ന്നാ​ൽ, രാ​ഷ്‌​ട്രീ​യ​മ​ല്ല, മ​റി​ച്ച് വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.