ശ്രീ ​സി​ദ്ധ​ഗം​ഗാ മ​ഠാ​ധി​പ​തി ശി​വ​കു​മാ​ര സ്വാ​മി അ​ന്ത​രി​ച്ചു
Monday, January 21, 2019 2:52 PM IST
ബം​ഗ​ളു​രു: ശ്രീ ​സി​ദ്ധ​ഗം​ഗാ മ​ഠാ​ധി​പ​തി ശി​വ​കു​മാ​ര സ്വാ​മി (111) അ​ന്ത​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ തു​മ​കു​രു​വി​ലെ ആ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു അ​ന്ത്യം. ര​ണ്ടാ​ഴ്ച​യാ​യി അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് മ​ഠ​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ലിം​ഗാ​യ​ത്ത്-​വീ​ര​ശൈ​വ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ചാ​ര്യ​നാ​യി​രു​ന്നു ശി​വ​കു​മാ​ര​സ്വാ​മി. രാ​ജ്യം ഇ​ദ്ദേ​ഹ​ത്തെ പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന് ഭാ​ര​ത​ര​ത്ന ന​ൽ​ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​യും മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദ്യൂ​ര​പ്പ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ശ്രീ​സി​ദ്ധ​ഗം​ഗ എ​ജ്യൂ​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

ല​ക്ഷ​ക്ക​ണ​ക്കി​നു ഭ​ക്ത​രു​ള്ള ശി​വ​കു​മാ​ര സ്വാ​മി​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തും എ​ന്ന​തി​നാ​ൽ മ​ഠ​ത്തി​ന്‍റെ മേ​ഖ​ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.