മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​താ​വി​നു​നേ​രെ ആ​ക്ര​മ​ണം; പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു
Monday, January 21, 2019 9:35 AM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​താ​വി​നെ ആ​ക്ര​മി​ച്ചു പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു. ബ​ർ​വാ​നി ജി​ല്ല​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി നേ​താ​വാ​യ ജി​തേ​ന്ദ്ര സോ​ണി​യും മ​ക​ൻ ര​വേ​ന്ദ്ര​യും ര​ണ്ടു ബ​ന്ധു​ക്ക​ളു​മാ​ണ് ഞാ​യ​റാ​ഴ്ച ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

സ്വ​ർ​ണ​വ്യാ​പാ​രി കൂ​ടി​യാ​യ ജി​തേ​ന്ദ്ര മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് തി​രി​ച്ചു​വ​രു​ന്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, പ​ണം, 30 കി​ലോ​യോ​ളം വെ​ള്ളി, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ജി​തേ​ന്ദ്ര​യി​ൽ​നി​ന്ന് ക​വ​ർ​ന്നു. കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ന്‍റെ താ​ക്കോ​ലു​മാ​യി​ട്ടാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ന്ന​ത്. ആ​റു പേ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ക്ര​മി​സം​ഘം.

പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വാ​യ മ​നോ​ജ് താ​ക്ക​റെ ബ​ർ​വാ​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു ബി​ജെ​പി നേ​താ​വു കൂ​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. മ​ന്ദ്സോ​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​ഹ്ലാ​ദ് ബ​ദ്ധ്വ​ർ എ​ന്ന മ​റ്റൊ​രു ബി​ജെ​പി നേ​താ​വ് കു​റ​ച്ചു​ദി​വ​സം മു​ന്പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.