"ക​രു​തി​യി​രു​ന്നോളൂ...' വാ​ഗ്ദാ​ന​ങ്ങ​ൾ നി​ര​സി​ച്ച ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്
Monday, January 21, 2019 3:36 AM IST
വാ​ഷിം​ഗ്ട​ൺ: രാ​ജ്യ​ത്തെ ട്ര​ഷ​റി സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ താ​ൻ മു​ന്നോ​ട്ട് വ​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ നി​ര​സി​ച്ച ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കെ​ത്തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. താ​ൻ സം​സാ​രി​ക്കു​ന്ന​തി​നു മു​ന്നേ ത​ന്നെ ഡെ​മോ​ക്രാ​റ്റു​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ ത​ള്ളി. ഇ​ത് തീ​ർ​ത്തും തെ​റ്റാ​യ ന​ട​പ​ടി​യാ​ണ് ട്രം​പ് പ​റ​ഞ്ഞു. ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് അ​വ​ർ ഒ​രി​ക്ക​ലും ജ​യിക്കി​ല്ലാ​ത്ത 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ് ചി​ന്ത​യെ​ന്നും ട്രം​പ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

അ​തേ​സ​മ​യം, രേ​ഖ​ക​ളി​ല്ലാ​തെ രാ​ജ്യ​ത്തേ​ക്കെ​ത്തി​യ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം മാ​പ്പ് ന​ൽ​കു​ന്നു എ​ന്ന​ല്ല ത​ന്‍റെ വാ​ക്കു​ക​ളു​ടെ അ​ർ​ഥ​മെ​ന്നും ട്രം​പ് ഓ​ർ​മി​പ്പി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് സം​ര​ക്ഷ​ണം നീ​ട്ടി ന​ൽ​കാ​മെ​ന്നു മാ​ത്ര​മാ​ണ് അ​റി​യി​ച്ച​ത്- ട്രം​പ് പ​റ​ഞ്ഞു. ത​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളെ പാ​ടെ നി​ര​സി​ച്ച ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വും ജ​ന​പ്ര​തി​നി​ധി സ​ഭാ സ്പീ​ക്ക​റു​മാ​യ നാ​ൻ​സി പെ​ലോ​സി​യോ​ട് ക​രു​തി​യി​രു​ന്നോ​ളൂ എ​ന്ന മു​ന്ന​റി​യി​പ്പും ട്രം​പ് ന​ൽ​കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, രേ​ഖ​ക​ളി​ല്ലാ​ത്ത ഏ​ഴ് ല​ക്ഷ​ത്തോ​ളം വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ഗ്ദാ​നം. ഇ​ത് ന​ട​ക്ക​ണ​മെ​ങ്കി​ൽ മ​തി​ലു കെ​ട്ടാ​നു​ള്ള ഫ​ണ്ടി​ലേ​ക്ക് 5.7ബി​ല്യ​ൺ ഡോ​ള​ർ തു​ക ന​ൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ട്രം​പ് മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു.

വൈ​റ്റ്ഹൗ​സി​ൽ നി​ന്ന് ന​ട​ത്തി​യ 13 മി​നി​റ്റ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള അ​ഭി​സം​ബോ​ധ​ന​യി​ലാ​യി​രു​ന്നു ട്രം​പ് വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ച​ത്. അ​തേ​സ​മ​യം, പ്ര​സി​ഡ​ന്‍റ് സം​സാ​രി​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

വാ​ഗ്ദാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും അ​തേ​സ​മ​യം അ​ഭ​യാ​ർ​ഥി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഇ​നി​യും ശ്ര​മി​ക്കു​മെ​ന്നും ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വും സെ​ന​റ്റ​റു​മാ​യ ച​ക് ഷൂ​മ​റും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ഈ ​ന​ട​പ​ടി​യാ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.