ബി​ജെ​പി​ക്കെ​തി​രെ പ​ട ന​യി​ക്കാ​ൻ ശ​ക്തർ കോ​ൺ​ഗ്ര​സ് ത​ന്നെ: പി​ന്തു​ണ​ച്ച് തേ​ജ​സ്വി യാ​ദ​വ്
Monday, January 21, 2019 12:00 AM IST
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ക്കാ​ന്‍ ശ​ക്ത​ര്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. പ്ര​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളെ ഉ​ള്‍​ക്കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ഹൃ​ദ​യ​വി​ശാ​ല​ത കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു​ണ്ടെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു. പി​ടി​ഐ​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു തേ​ജ​സ്വി യാ​ദ​വ് കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ച​ത്.

കോ​ൽ​ക്ക​ത്ത​യി​ൽ മ​മ​താ ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ന​ട​ത്തി​യ മ​ഹാ​സ​ഖ്യ​റാ​ലി​ക്ക് തൊ​ട്ട​ടു​ത്ത​ദി​വ​സ​മാ​ണ് ആ​ർ​ജെ​ഡി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തെ​യും തേ​ജ​സ്വി യാ​ദ​വ് പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും മാ​യാ​വ​തി​യെ​യും ക​ണ്ട​ത് കോ​ണ്‍​ഗ്ര​സി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നു​ള്ള നീ​ക്ക​മ​ല്ലാ​യി​രു​ന്നെ​ന്നും തേ​ജ​സ്വി യാ​ദ​വ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ ഒ​രു​മി​ച്ച് ചേ​ര്‍​ത്ത് കോ​ൺ​ഗ്ര​സ് സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​ലോ സ​ഖ്യ​ത്തെ മു​ന്നി​ല്‍ നി​ന്ന് ന​യി​ക്കു​ന്ന​തി​ലോ താ​ൻ യാ​തൊ​രു തെ​റ്റും കാ​ണു​ന്നി​ല്ല. എ​ന്നാ​ൽ പ​ക്ഷെ ഓ​രോ സം​സ്ഥാ​ന​ത്തെ​യും യാ​ഥാ​ര്‍​ത്ഥ്യം അ​വ​ർ അം​ഗീ​ക​രി​ക്ക​ണം. കോ​ണ്‍​ഗ്ര​സ് ശ​ക്ത​മ​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബി​ജെ​പി​ക്കെ​തി​രെ മു​ന്നി​ല്‍ നി​ന്ന് പോ​രാ​ടാ​ന്‍ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.