ബി​ജെ​പി നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​ന്നു; വി​ജ​യ​മ​ല്ലെ​ന്നു സ​മ്മ​തി​ച്ച് ശ്രീ​ധ​ര​ൻ​പി​ള്ള
Saturday, January 19, 2019 10:42 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ന് പൂ​ർ​ണ വി​ജ​യം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്നു തു​റ​ന്നു സ​മ്മ​തി​ച്ച്, ബി​ജെ​പി സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള സ​മ​ര​പ്പ​ന്ത​ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ആ​രം​ഭി​ച്ച സ​മ​രം 49-ാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ഴാ​ണ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ ബി​ജെ​പി ദേ​ശീ​യ സ​മി​തി​യം​ഗം പി.​കെ കൃ​ഷ്ണ​ദാ​സാ​ണ് നി​രാ​​ഹാരം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​നാ​ണ് ആ​ദ്യം നി​രാ​ഹാ​ര​മി​രു​ന്ന​ത്. പി​ന്നീ​ട് നേ​താ​ക്ക​ളാ​യ സി.​കെ പ​ദ്മ​നാ​ഭ​ൻ, ശോ​ഭാ സു​രേ​ന്ദ്ര​ൻ, ശി​വ​രാ​ജ​ൻ, പി.​എം. വേ​ലാ​യു​ധ​ൻ, വി.​ടി. ര​മ എ​ന്നി​വ​ർ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പി.​കെ. കൃ​ഷ്ണ​ദാ​സ് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്.

വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നു​ള്ള സ​മ​രം പൂ​ർ​ണ വി​ജ​യ​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഓ​രോ ഘ​ട്ട​ത്തി​ലും സ​മ​ര​ത്തി​ന് ജ​ന​പി​ന്തു​ണ ഏ​റി​വ​രി​ക​യാ​യി​രു​ന്നെ​ന്നും പോ​രാ​ട്ടം തു​ട​രു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.