പിറവത്തെ ആസിഡ് ആക്രമണം: വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍
Friday, January 18, 2019 9:07 PM IST
കൊച്ചി: പിറവത്ത് വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിലെ പ്രതി പിടിയില്‍. രാമമംഗലത്ത് ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയെയാണ് പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ, വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്മിതയ്ക്കും നാല് പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. 14 വയസുള്ള മകളുടെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.