ക​ർ​ണാ​ട​ക: യോ​ഗ​ത്തി​നെ​ത്താ​ത്ത എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്
Friday, January 18, 2019 7:56 PM IST
ബം​ഗ​ളൂ​രു: ദേ​ശീ​യ ശ്ര​ദ്ധ​യാ​കെ വീ​ണ്ടും ക​ർ​ണാ​ട​ക​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കു​ന്ന രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കി​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​നെ​ത്താ​ത്ത ര​ണ്ട് എം​എ​ൽ​എ​മാ​ർ​മെ​ക്കെ​തി​രെ ന​ട​പ​ടി​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. ര​മേ​ശ് ജാ​ർ​കി​ഹോ​ളി, മ​ഹേ​ഷ് കു​മ​ത​ല്ലി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തു​ന​ൽ​കു​മ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ഇ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​വ​ർ ഇ​രു​വ​രും ഉ​ൾ​പ്പെ​ടെ നാ​ല് എം​എ​ൽ​എ​മാ​രാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ഇ​തി​ൽ ഉ​മേ​ഷ് ജാ​ദ​വും ബി.​നാ​ഗേ​ന്ദ്ര​യും നേ​ര​ത്തെ ത​ന്നെ അ​സാ​ന്നി​ധ്യ​ത്തി​ന്‍റെ കാ​ര​ണം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഒരു ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​നാ​ലാ​ണ് താ​ൻ യോ​ഗ​ത്തി​നെ​ത്താ​ത്ത​ത് എ​ന്നാ​ണ് നാ​ഗേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മും​ബൈ​യി​ൽ ആ​യ​തി​നാ​ലാ​ണ് താനെ​ത്താ​ത്ത​തെ​ന്നാ​യി​രു​ന്നു ഉ​മേ​ഷ് ജാ​ദ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം.

മ​റ്റ് ര​ണ്ടു പേ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​രു​വ​ർ​ക്കും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.