നാ​ല് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ കാ​ണാ​നി​ല്ല: എ​ന്താ​കും നാ​ട​കാ​ന്ത്യം ക​ർ​ണാ​ട​കം?
Friday, January 18, 2019 7:40 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ രാ​ഷ്ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി​ പാ​ർ​ട്ടി യോ​ഗ​ത്തി​ൽ 75 എം​എ​ൽ​എ​മാ​ർ പ​ങ്കെ​ടു​ത്തു. നാ​ലു വി​മ​ത എം​എ​എ​മാ​ർ എ​ത്തി​യി​ല്ല. ഉ​മേ​ഷ് ജാ​ദ​വ്, ര​മേ​ശ് ജാ​ർ​കി​ഹോ​ളി, മ​ഹേ​ഷ് കു​മ​ത​ല്ലി, ബി. ​നാ​ഗേ​ന്ദ്ര എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ന് എ​ത്താ​തി​രു​ന്ന​ത്. ഇ​തി​ൽ ബി. ​നാ​ഗേ​ന്ദ്ര​യും ഉ​മേ​ഷ് ജാ​ദ​വും യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​തി​ന്‍റെ കാ​ര​ണം ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ര​മേ​ശ് ജാ​ർ​കി​ഹോ​ളി​യും മ​ഹേ​ഷ് കു​മ​ത​ല്ലി​യും കാ​ര​ണ​വും ബോ​ധി​പ്പി​ച്ചി​ട്ടി​ല്ല.

ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​നാ​ലാ​ണ് താ​ൻ യോ​ഗ​ത്തി​നെ​ത്താ​ത്ത​ത് എ​ന്നാ​ണ് നാ​ഗേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മും​ബൈ​യി​ൽ ആ​യ​തി​നാ​ലാ​ണ് താ​ൻ യോ​ഗ​ത്തി​നെ​ത്താ​ത്ത​തെ​ന്നാ​യി​രു​ന്നു ഉ​മേ​ഷ് ജാ​ദ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം.

മും​ബൈ​യി​ൽ ബി​ജെ​പി​യു​ടെ ത​ട​വി​ലെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​രാ​യ ഭീ​മ നാ​യി​ക്, ബ​സ​ൻ ഗൗ​ഡ ദ​ഡ്ഡ​ൽ എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വ​ങ്ങ​ൾ. ഒ​ളി​വി​ൽ ക​ഴി​യു​ന്ന എം​എ​ൽ​എ​മാ​ർ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.