നെയ്യാറ്റിൻകരയിൽ സിപിഎം-കോൺഗ്രസ് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
Friday, January 18, 2019 6:48 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സിപിഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ കോൺഗ്രസ് ഡിസിസി സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

എന്താണ് സംഘർഷത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുക‍യാണെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.