ശ​ബ​രി​മ​ല വി​ഷ​യം ആ​ളി​ക്ക​ത്തി​ച്ച് സം​ഘ​ര്‍​ഷം നി​ല​നി​ര്‍​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നെ​ന്ന് ചെ​ന്നി​ത്ത​ല
Friday, January 18, 2019 5:36 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യെ ക​ബ​ളി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സർക്കാർ ശ്ര​മി​ച്ചു​വെ​ന്നും ഇ​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വി​കാ​രം വൃ​ണ​പ്പെ​ടു​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ച്ചു ശ്ര​മി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല സു​പ്രീം​കോ​ട​തി​യി​ല്‍ തെ​റ്റാ​യ വി​വ​രം ന​ല്‍​കി ശ​ബ​രി​മ​ല വി​ഷ​യം ആ​ളി​ക്ക​ത്തി​ച്ച് സം​ഘ​ര്‍​ഷം നി​ല​നി​ര്‍​ത്താ​നു​ള്ള ഹീ​ന​ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും തു​റ​ന്ന​ടി​ച്ചു.

ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു സ​ര്‍​ക്കാ​രി​ന് ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല ഇ​തെ​ന്നും ചെ​ന്നി​ത്ത​ല കു​റി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​ക്ക് ശേ​ഷം 50 വ​യ​സി​ന് താ​ഴെ​യു​ള്ള 51 സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ലി​സ്റ്റ് ന​ല്‍​കി​യ​ത്. പ​ക്ഷേ, ഈ ​സ്ത്രീ​ക​ളെ മാ​ധ്യ​മ​ങ്ങ​ള്‍ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ അ​വ​ര്‍​ക്ക് അ​ന്‍​പ​ത് വ​യ​സ്സി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ണ്ടെ​ന്നാ​ണ് തെ​ളി​ഞ്ഞ​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ സ്ഥി​തി​ക്ക് സു​പ്രീം​കോ​ട​തി​യി​ല്‍ എ​ന്തി​ന് തെ​റ്റാ​യ വി​വ​രം ന​ല്‍​കി എ​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ല്‍​ക​ണം- അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​രു വി​വ​രം ന​ല്‍​കു​മ്പോ​ള്‍ അ​ത് പൂ​ര്‍​ണ്ണ​മാ​യും സ​ത്യ​സ​ന്ധ​മാ​കേ​ണ്ട​തു​ണ്ട്. തെ​റ്റാ​യ വി​വ​രം ​കോ​ട​തി​ക്ക് ന​ല്‍​കു​ക വ​ഴി അ​ക്ഷ​ന്ത​വ്യ​മാ​യ തെ​റ്റാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തു​ട​ക്കം മു​ത​ലേ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ക​ള്ള​ക​ളി​യു​ടെ തു​ട​ർ​ച്ച​യാ​ണി​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്താ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.