മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്ത്: ബോട്ടുവാ​ങ്ങാ​ൻ ഇ​ട​നി​ല നി​ന്ന​ത് ആ​റ് ബ്രോ​ക്ക​ർ​മാ​ർ
Friday, January 18, 2019 12:44 PM IST
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് സംഭവത്തിൽ സംഘത്തിന് യാത്ര ചെയ്യാൻ ബോട്ടുവാങ്ങിയതിന് ഇടനില നിന്നത് ആറ് ബ്രോക്കർമാരുടെ സംഘമാണെന്ന് പോലീസ് കണ്ടെത്തി. മുനമ്പം സ്വദേശിയുടെ ദേവമാതാ എന്ന ബോട്ടാണ് ഇടനിലക്കാർ വഴി മനുഷ്യക്കടത്തുകാർ വാങ്ങിയത്. ആറംഗ ഇടനിലക്കാരിൽ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

മ​നു​ഷ്യ​ക്ക​ട​ത്തി​നാ​ണ് ബോ​ട്ടെ​ന്ന് ത​ങ്ങ​ൾ​ക്ക് അ​റി​യില്ലായിരുന്നുവെന്നും ബോ​ട്ടി​നാ​യി ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് ത​ങ്ങ​ളെ സ​മീ​പി​ച്ച​തെ​ന്നു​മാ​ണ് ബ്രോ​ക്ക​ർ​മാ​ർ പോ​ലീ​സി​ന് മൊഴി നൽകിയത്. ഇടനില നിന്നതിന് 55,000 രൂ​പ​വീ​തം ല​ഭി​ച്ചു​വെ​ന്നും ഇവർ പോലീസിനോട് പറഞ്ഞു.

മു​ഖ്യ​പ്ര​തി ശ്രീ​കാ​ന്ത​നെ ഇ​വ​ർ ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.