രഞ്ജി ട്രോഫി: കർണാടക സെമിയിൽ
Friday, January 18, 2019 12:30 PM IST
ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് കർണാടക സെമിഫൈനൽ ബർത്ത് നേടി. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കർണാടക ക്യാപ്റ്റൻ മനീഷ് പാണ്ഡെ (പുറത്താകാതെ 87), കരുണ്‍ നായർ (പുറത്താകാതെ 61) എന്നിവരുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് ജയം സ്വന്തമാക്കിയത്.

56/4 എന്ന നിലയിൽ പരുങ്ങിയ കർണാടകയെ മനീഷ് പാണ്ഡെയുടെ അതിവേഗ അർധ സെഞ്ചുറിയാണ് അനായാസ ജയത്തിലെത്തിച്ചത്. 75 പന്തുകൾ മാത്രം നേരിട്ട പാണ്ഡെ 14 ഫോറും രണ്ടു സിക്സും പറത്തി. കരുണ്‍-പാണ്ഡെ സഖ്യം അഞ്ചാം വിക്കറ്റിൽ പിരിയാതെ 129 റണ്‍സ് കൂട്ടിച്ചേർത്തു.

ആദ്യ ഇന്നിംഗ്സിൽ പൊരുതി നേടിയ അർധ സെഞ്ചുറിയിലൂടെ കർണാടകയ്ക്ക് ലീഡ് സമ്മാനിച്ച വിനയ് കുമാറാണ് മാൻ ഓഫ് ദ മാച്ച്. വിനയ്കുമാർ ആദ്യ ഇന്നിംഗ്സിൽ 83 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ആദ്യ ഇന്നിംഗ്സിൽ രണ്ടു വിക്കറ്റും വിനയ്കുമാർ നേടി.

സ്കോർ: രാജസ്ഥാൻ ഒന്നാം ഇന്നിംഗ്സ് 224, രണ്ടാം ഇന്നിംഗ്സ് 222. കർണാടക ഒന്നാം ഇന്നിംഗസ്് 263, രണ്ടാം ഇന്നിംഗ്സ് 185/4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.