"പ​രാ​തി ന​ൽ​കി​യാ​ൽ ചി​ല്ലി​ക്കാ​ശ് തി​രി​ച്ചു​കി​ട്ടി​ല്ല’; ഭീ​ഷ​ണി​യു​മാ​യി ഹീ​ര ഗോ​ൾ​ഡ് മേ​ധാ​വി
Friday, January 18, 2019 11:48 AM IST
കോ​ഴി​ക്കോ​ട്: ലാ​ഭ​വീ​തം വാ​ഗ്ദാ​നം ചെ​യ്ത് വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ ഹീ​ര ഗോ​ൾ​ഡ് എ​ക്സിം മേ​ധാ​വി നൗ​ഫീ​റ ഷെ​യ്ഖ് പ​രാ​തി​ക്കാ​ർ​ക്കെ​തി​രേ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്ത്. പ​രാ​തി ന​ൽ​കു​ന്ന​വ​ർ​ക്കൊ​ന്നും പ​ണം തി​രി​ച്ചു കി​ട്ടി​ല്ലെ​ന്നാ​ണു ഭീ​ഷ​ണി. ഹീ​ര ഗോ​ൾ​ഡ് എ​ക്സി​മി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​ന്തം മാ​ധ്യ​മ സ്ഥാ​പ​നം വ​ഴി ഭീ​ഷ​ണി​സ​ന്ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​ഞ്ഞൂ​റി​ലേ​റെ മ​ല​യാ​ളി​ക​ളാ​ണ് ഹീ​ര ഗോ​ൾ​ഡി​ന്‍റെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 8000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഹീ​ര ഗ്രൂ​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. കേ​ര​ള​ത്തി​ൽ മാ​ത്രം 300 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.

ഹീ​രാ ഗ്രൂ​പ്പി​ന്‍റെ കോ​ഴി​ക്കോ​ട് ഫ്രാ​ൻ​സി​സ് റോ​ഡി​ലെ ഹീ​രാ ഗോ​ൾ​ഡാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ര​ണ്ടു​മാ​സം മു​ന്പാ​ണ് നി​ക്ഷേ​പ​ക​രി​ൽ ചി​ല​ർ ചെ​മ്മ​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ സ​ഹി​തം 17 പേ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മും​ബൈ​യി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഹീ​രാ​ഗ്രൂ​പ്പ് മേ​ധാ​വി നൗ​ഫീ​റ ഷെ​യ്ഖി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ കോ​ട​തി വ​ഴി അ​പേ​ക്ഷ ന​ൽ​കു​മെ​ന്നും ചെ​മ്മ​ങ്ങാ​ട് എ​സ്ഐ ല​ക്ഷ്മി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു തൊ​ട്ടു​പി​ന്നാ​ലെ നൗ​ഫീ​റ മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സ് മും​ബൈ ജ​യി​ലി​ൽ പോ​യി​രു​ന്നെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാ​നോ മ​റ്റു ന​ട​പ​ടി​ക​ൾ​ക്കോ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.

സ്വ​ർ​ണ​ക്ക​ട്ട​ക​ളും സ്വ​ർ​ണ​ത്ത​രി​ക​ളും ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ഹീ​രാ ഗോ​ൾ​ഡ് എ​ക്സ്പോ​ർ​ട്സ് ആ​ൻ​ഡ് ഇം​പോ​ർ​ട്സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. സ്വ​ർ​ണ​വ്യാ​പാ​രം, റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ലാ​യ​വ ഹീ​രാ ഗ്രൂ​പ്പ് ന​ട​ത്തി​യി​രു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് പ്ര​തി​മാ​സം 3200 മു​ത​ൽ 4500 വ​രെ​യാ​യി​രു​ന്നു വാ​ഗ്ദാ​നം. മൂ​ന്നു​മാ​സം കൂ​ടു​ന്പോ​ൾ ലാ​ഭ​വീ​തം ന​ല്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. നൗ​ഫീ​റ നേ​രി​ട്ടെ​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് നി​ക്ഷേ​പ​ക​രി​ൽ​നി​ന്നു കോ​ടി​ക​ൾ സ​മാ​ഹ​രി​ച്ച​ത്.

പ​ല​ർ​ക്കും തു​ട​ക്ക​ത്തി​ൽ ലാ​ഭ​വീ​തം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തോ​ടെ ഇ​തി​ല്ലാ​താ​യി. ഇ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി നി​ക്ഷേ​പ​ക​ർ പോ​ലീ​സി​നു മു​ന്നി​ലെ​ത്തി​യ​ത്. ആ​ദ്യം പ​രാ​തി ന​ല്കി​യ ത​ല​ശേ​രി സ്വ​ദേ​ശി 70 ല​ക്ഷം രൂ​പ​യും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി 30 ല​ക്ഷം രൂ​പ​യും നി​ക്ഷേ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.