ആലപ്പാട് സമരം തുടരുന്നത് ദൗർഭാഗ്യകരമെന്ന് മന്ത്രി ജയരാജൻ
Friday, January 18, 2019 11:33 AM IST
തിരുവനന്തപുരം: സമരസമിതിയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച ശേഷവും ആലപ്പാട് സമരം തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഖനനം നിർത്തിവയ്ക്കണമെന്നും വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധന നടത്തിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഈ രണ്ടു ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഇതിന് ശേഷവും സമരം തുടരുന്നത് ദൗർഭാഗ്യകരമായ നടപടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഖനനം പൂർണമായും നിർത്തിവയ്ക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്ത് രണ്ടു പൊതുമേഖല സ്ഥാപനങ്ങളെ തകർക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. സർക്കാർ പുറത്തുനിന്നുള്ളവരാണെന്ന ധാരണ ശരിയല്ലെന്നും താനും എംഎൽഎയും സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​വും അ​​​നു​​​ബ​​​ന്ധ കാ​​​ര്യ​​​ങ്ങ​​​ളും സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ സെ​​​സി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ൻ ടി.​​​എ​​​ൻ.​​​പ്ര​​​കാ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടു​​​ന്ന​​​തു​​​വ​​​രെ സീ ​​​വാ​​​ഷിം​​​ഗ് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ര​​​ക്കാ​​​ർ​​​ക്ക് ഉ​​​റ​​​പ്പു​​ന​​​ൽ​​​കിയിരുന്നു. എ​​​ന്നാ​​​ൽ, ഖ​​​ന​​​നം പൂർണമായും നിർത്താതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.