റാ​യി​ഡു പു​റ​ത്ത്, വി​ജയ്ക്ക് അ​ര​ങ്ങേ​റ്റം; മെ​ൽ​ബ​ണി​ൽ ഓ​സീ​സി​നു ബാ​റ്റിം​ഗ്
Friday, January 18, 2019 7:56 AM IST
മെ​ൽ​ബ​ണ്‍: പ​ര​ന്പ​ര വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ ആ​ദ്യം ബാ​റ്റു ചെ​യ്യും. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ഓ​സീ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ഓ​സീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​ഡ്ലെ​യ്ഡ് ഏ​ക​ദി​ന​ത്തി​ൽ​നി​ന്ന് മൂ​ന്നു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​ന്പാ​ട്ടി റാ​യി​ഡു, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ ടീ​മി​നു പു​റ​ത്താ​യ​പ്പോ​ൾ, ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ കേ​ദാ​ർ യാ​ദ​വ്, വി​ജ​യ് ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കു പു​റ​മേ യു​സ്വേ​ന്ദ ചാ​ഹ​ലി​നെ​യും കോ​ഹ്ലി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. വി​ജ​യ് ശ​ങ്ക​റി​ന്‍റെ ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ​മാ​ണി​ത്.

ആ​ദം സാം​പ, ബി​ല്ലി സ്റ്റാ​ൻ​ലേ​ക്ക എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് ഇ​റ​ങ്ങു​ന്ന​ത്. ഓ​രോ മ​ത്സ​ര​ങ്ങ​ൾ വീ​തം ജ​യി​ച്ച ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും നി​ല​വി​ൽ പ​ര​ന്പ​ര പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.